അരികൊമ്പന് ഇനി ഒരിക്കലും ജനിച്ച മണ്ണിൽ മടങ്ങി വരുവാൻ കഴിയാത്ത ദൂരത്തിൽ അവനെ കൊണ്ടാക്കി

   
 

അരികൊമ്പന് ഇനി ഒരിക്കലും ജനിച്ച മണ്ണിൽ മടങ്ങി വരുവാൻ കഴിയാത്ത ദൂരത്തിൽ അവനെ കൊണ്ടാക്കി . മലയാളക്കരക്ക് ഒരു വികാരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പൻ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ആണ് ജനിച്ചു വീണത് . വീടുകളിൽ പോയി അരി മോഷ്ടിച്ച് കഴിക്കുന്നതിലൂടെയാണ് അരികൊമ്പൻ എന്ന പേര് ഇവന് ലഭിച്ചത് . അരികൊമ്പൻ എന്ന കാട്ടാനയുടെ ജീവിത കഥ ആരുടെയും മനസ്സിൽ പതിയുന്നതാണ് .

 

 

 

എന്നാൽ ഇടുക്കി ചിന്നക്കനാലിൽ അരികൊമ്പൻ ആക്രമണം നടത്തിയതിനു പിന്നാലെ അവനെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയി വിടുക ആയിരുന്നു . തമിഴ്നാട് വനം മേഖലയിൽ അരികൊമ്പൻ കടക്കുകയും കമ്പം , തേനി എന്ന ജനവാസ സ്ഥലത്ത് ആക്രമണം നടത്തുകയും ഇവൻ ചെയ്തിരുന്നു . അതിനാൽ തമിഴ്നാട് വനം വകുപ് അരികൊമ്പനെ വീണ്ടും മയക്കു വെടി വച്ച് പിടി കൂടി തിരുനെൽവേലിയിൽ വനത്തിൽ കൊണ്ടുപോയി വിടുക ആയിരുന്നു . ഇനി ഒരിക്കലും അരികൊമ്പന് ചിന്നക്കനാലിൽ തിരിച്ചു വരാനായി സാധികാത്ത അത്രയും ദൂരത്തേക്കാണ് അരികൊമ്പനെ മാറ്റിയത് . അരികൊമ്പനെ സ്നേഹിക്കുന്ന ആളുകൾക്ക് ഇതൊരു സങ്കട വാർത്തയാണ് . അരികൊമ്പന്റെ വീഡിയോ കണ്ടു നോക്കൂ . https://youtu.be/E2OEuYqltqA

Leave a Reply

Your email address will not be published. Required fields are marked *