ആനയിടഞ്ഞു | ഉടമ ഉമ്മ കൊടുത്തപ്പോൾ ആന ശാന്തയായി .

   
 

ആനയിടഞ്ഞു | ഉടമ ഉമ്മ കൊടുത്തപ്പോൾ ആന ശാന്തയായി .
തിരുവനന്തപുരം ആറ്റിങ്ങൽ ചിറ്റാട്ടുകരയിൽ വീട്ടുവളപ്പിൽ തളച്ചിരുന്ന ഒരു ആന ഇടയുക ഉണ്ടായി . ചിറ്റാറ്റുകാരാ സ്വദേശിയായ പാപ്പാൻ കുട്ടപ്പന്റെ വീട്ടിൽ തളച്ചിരുന്ന ശിവപാർവതി എന്ന പിടിയാന ആയിരുന്നു ഇടഞ്ഞത് . പാപ്പാൻ ഇല്ലാത്ത സമയത്ത് ആയിരുന്നു ആന ഇടഞ്ഞത് . തുടർന്ന് ചങ്ങല പൊട്ടിച്ച ശേഷം ഒരു മരം തള്ളിയിട്ടു ഓടുക ആയിരുന്നു . അപ്പോഴേക്കും പാപ്പൻ വരുകയും , പാപ്പാനും കൂട്ടാളിയും ചേർന്ന് ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ വന്നു .

 

 

 

അപ്പോഴേക്കും ആന കൂടുതൽ അക്രമണകാരി ആയി മാറിയിരുന്നു . എങ്കിലും അവർ ആനയെ റോഡിൽ നിന്നും അടുത്തുള്ള പറമ്പിലേക്ക് മാറ്റിയിരുന്നു . ആന ഇടഞ്ഞത് അറിഞ്ഞ ശേഷം പോലീസും , വനംവകുപ്പും സ്ഥലത്ത് എത്തിയിരുന്നു . സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ആനയുടെ ഉടമ അനിൽകുമാർ ആനയെ വിളിച്ചതും ആന ശാന്തയായി നിന്നു . തുടർന്ന് ആനയെ ഉടമ ഉമ്മ കൊടുത്തപ്പോൾ ആന ഇണങ്ങുക ആയിരുന്നു . അപ്പോഴേക്കും ആനയെ തളച്ചിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/SbUu5O-Kx2E

Leave a Reply

Your email address will not be published. Required fields are marked *