മയക്കുവെടിയിൽ നിന്നും ഉണർന്ന അരികൊമ്പൻ കോതയാർ ഡാമിൽ ഇറങ്ങി വെള്ളം കുടിച്ചു .

   
 

മയക്കുവെടിയിൽ നിന്നും ഉണർന്ന അരികൊമ്പൻ കോതയാർ ഡാമിൽ ഇറങ്ങി വെള്ളം കുടിച്ചു .
ചിന്നക്കനാലിൽ നിന്ന് മാറ്റിയ അരികൊമ്പനെ ഇപ്പോൾ വീടും പിടികൂടി മറ്റൊരു കാട്ടിലേക്ക് കൊണ്ടുപോയി വിട്ടിരിക്കുകയാണ് തമിഴ്നാട് വനം വകുപ് . ഇടുക്കി ചിന്നക്കനാലിൽ അരികൊമ്പൻ ആക്രമണം നടത്തിയതിനു പിന്നാലെ അവനെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയി വിടുക ആയിരുന്നു . എന്നാൽ അവൻ തമിഴ്നാട് വനം മേഖലയിൽ കടക്കുകയും കമ്പം എന്ന ജനവാസ സ്ഥലത്ത് ആക്രമണം നടത്തുകയും ചെയ്തിരുന്നു . ഇതിനു പിന്നാലെയാണ് അരികൊമ്പനെ വീണ്ടും മയക്കു വെടി വച്ച് പിടി കൂടിയത് .

 

 

 

 

ശേഷം അവനെ തിരുനെൽവേലിയിൽ ഉള്ളകടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . പുലർച്ചെ 2 മണിയോടെ ആണ് അരികൊമ്പനെ കാട്ടിൽ കൊണ്ട് പോയി വിട്ടത് . അരികൊമ്പനെ പിടികൂടുമ്പോൾ അവന്റെ കാലിലും , തുമ്പികൈയിലും പരുക്കുകൾ ഉണ്ടായിരുന്നു . അതിനു വേണ്ടിയുള്ള എല്ലാ ചികിത്സയും കൊടുത്ത ശേഷം അരികൊമ്പനെ തിരുനെൽവേലിയിൽ ഉള്ള വനത്തിൽ തുറന്നു വിട്ടത് . അവിടെ ഉള്ള കോതയാർ ഡാമിൽ നിന്നും അരികൊമ്പൻ വെള്ളം കുടിക്കുന്ന വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/WwF_NgBb8TU

Leave a Reply

Your email address will not be published. Required fields are marked *