മുലകുടി മാറാത്ത കൂട്ടം തെറ്റിയ ആനകുട്ടിയെ, അമ്മയാനയോടു ചേർത്ത് കേരള വനപാലകർ .

   
 

മുലകുടി മാറാത്ത കൂട്ടം തെറ്റിയ ആനകുട്ടിയെ, അമ്മയാനയോടു ചേർത്ത് കേരള വനപാലകർ .
ഒരു ആനക്കുട്ടി ആനക്കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റുക ആയിരുന്നു . വളരെ ചെറിയ ആനക്കുട്ടി ആയതിനാൽ കടുവ പോലെയുള്ള മൃഗങ്ങൾ ആനകുട്ടിയെ ആക്രമിക്കുകയും ചെയ്യും . കഴിഞ്ഞ ദിവസമായിരുന്നു കൂട്ടം തെറ്റി വന്ന ആനക്കുട്ടിയെ വനപാലകർക്ക് അട്ടപ്പാടി പാടൂരിൽ നിന്നും ലഭിച്ചത് . തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ആനക്കുട്ടിയെ ആദ്യം കണ്ടത് . വിവരം അറിഞ്ഞു എത്തിയ വനപാലകർ ആനകുട്ടിക്ക് പഴങ്ങളും മറ്റും നൽകി കാട്ടിലേക്ക് തന്നെ തിരികെ എത്തിച്ചു .

 

 

 

കാടിന്റെ അടുത്തുള്ള വയലിലേക്ക് എത്തിയ ആനക്കൂട്ടത്തിലെ ആനക്കുട്ടി ആണെന്ന് കരുതുന്നു . ആനക്കൂട്ടത്തിൽ ഈ ആനകുട്ടയുടെ ‘അമ്മ ഉണ്ടെന്നുള്ള ഉറപ്പിലൂടെ തന്നെയാണ് ആനക്കുട്ടിയെ വനപാലകർ തിരിച്ചു വനത്തിലേക്ക് കയറ്റിയത് . ഏകദേശം ഒരു മാസം മാത്രം പ്രായമുള്ള ആനകുട്ടിയാണ് കൂട്ടം തെറ്റി ഇവിടെ എത്തിയത് . വെക്റ്റിനറി ഡോക്ടർ ആനയെ പരിശോധിച്ചപ്പോൾ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തി . തിരികെ കാട്ടിലേക്ക് എത്തിച്ച ആനക്കുട്ടി ആനക്കൂട്ടത്തിനൊപ്പം പോകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നത് വരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ . https://youtu.be/E6rbfoDUJyY

Leave a Reply

Your email address will not be published. Required fields are marked *