കാർ അപകടത്തിൽ പരിക്കെറ്റ ചക്കകൊമ്പന്റെ പരിക്ക് പരിശോധിക്കും, ചികിത്സ നൽകും

കാർ അപകടത്തിൽ പരിക്കെറ്റ ചക്കകൊമ്പന്റെ പരിക്ക് പരിശോധിക്കും, ചികിത്സ നൽകും. ഇന്നലെ രാത്രി പൂപ്പാറ ഭാഗത്തു വച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ ചക്ക കൊമ്പൻ എന്ന കാട്ടാനയെ ഇന്ന് വന പാലകർ നിരീക്ഷിക്കും. ആനയുടെ പരിക്ക് ഗുരുതരം ആണ് എങ്കിൽ ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് തയ്യാറാണ്. ഇന്നലെ രാത്രി 7. മണിയോടെ ആണ് ചക്ക കൊമ്പൻ എന്ന ആന അപകടത്തിൽ പെടുന്നത്. ആനയുടെ അവസ്ഥ അത്ര ഗുരുതരം അല്ല എന്നത്. ആന ഇപ്പോൾ നിൽക്കുന്നത് സിമെന്റ് പാലത്തിനു അടുത്തുള്ള തേൻപാറ എന്ന സ്ഥലത്തിന് അടുത്താണ്. ഇവിടെ ഒരു പിടിയാനയുടെയും കുട്ടി ആനയുടെയും ഒപ്പം ആണ് ചക്ക കൊമ്പൻ നില്കുന്നത്.

 

 

മലയോര പ്രദേശങ്ങളിൽ ഇരുട്ട് നേരത്തെ തന്നെ വ്യാപിക്കുന്നതിനാൽ റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾ സർവ സാധാരണം ആണ്. ചക്ക കൊമ്പനെ ആക്രമിച്ച കാറിനെ അവൻ തിരിച്ചു ആക്രമിച്ചു എങ്കിലും പിന്നീട് ആന പിന്തിരിയുക ആയിരുന്നു. ഈ സമയത്ത് കാറിനകത്ത് ഒരു കുട്ടി അടക്കം നാലുപേർ ആണ് ഉണ്ടായിരുന്നത്. ഒരു പക്ഷെ ചക്ക കൊമ്പൻ ആ കാർ തകർത്തിരുന്നു എങ്കിൽ അത് ഒരു വാൻ ദുരന്തം തന്നെ ആയി മാറിയിരിക്കുമായിരുന്നു. വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *