അരികൊമ്പനെ വീണ്ടും പിടികൂടാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ

ചിന്ന കനാലിൽ നിന്നും കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് പിടികൂടിയ അരികൊമ്പൻ, ഇപ്പോൾ തമിഴ് നാട്ടിൽ പാവപെട്ട ജനങ്ങൾക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതി സാഹസികമായി അരികൊമ്പനെ കേരളത്തിലെ വനം വകുപ്പ് പിടികൂടി പെരിയാർ വന മേഖലയിലേക്ക് എത്തിച്ചു എങ്കിലും ഇപ്പോൾ ഇതാ വീണ്ടും തിരികെ കേരളത്തിലേക്ക് വരൻ ഒരുങ്ങി ഇരിക്കുകയാണ് അരികൊമ്പൻ.

കേരളത്തിലെ ജങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുത് ഒന്നും അല്ല, എന്നാൽ അതുപോലെ തന്നെ തമിഴ് നാട്ടിലെ ജങ്ങൾക്കു നേരെ ചെന്നാൽ അവർ വെറുതെ വിടുകയും ഇല്ല. അതുകൊണ്ടുതന്നെ അരികൊമ്പനെ പിടികൂടാനുള്ള കെണി ഒരുക്കി ഇരിക്കുകയാണ് തമിഴ് നാട്ടുകാർ.

അവസാനം ലഭിച്ച റിപ്പോട് പ്രകാരം അരികൊമ്പൻ ഇപ്പോൾ ഷണ്മുഖ നദി ഡാമിനെ അടുത്തേക്ക് വരികയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ആവശ്യത്തിന് ഭക്ഷണവും വെള്ളവും കഴിക്കാത്തതുകൊണ്ട് അരികൊമ്പൻ വളരെ അധികം ക്ഷീണിതനാണ്. മുൻ കാലങ്ങളിൽ ഓരോ രാത്രിയിലും വളരെ അധികം ദൂരം സഞ്ചരിച്ചിരുന്ന അരികൊമ്പൻ ഇന്നലെ വെറും ഒരു കിലോമീറ്റര് മാത്രമാണ് സഞ്ചരിച്ചത്. വരും ദിവസങ്ങളിൽ അരികൊമ്പനെ തമിഴ്‌നാട് സർക്കാർ എന്ത് ചെയ്യും എന്നത് കണ്ട് തന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *