അതീവ ഗുരുതരാവസ്ഥയിൽ അരികൊമ്പൻ കാട്ടിൽ .

അതീവ ഗുരുതരാവസ്ഥയിൽ അരികൊമ്പൻ കാട്ടിൽ .
കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയകരമായി തന്നെ നടപ്പിലാക്കി ഇരിക്കുകയാണ് തമിഴ്നാട് വനംവകുപ് . ഇടുക്കി ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ച അരികൊമ്പൻ കമ്പം തേനി പ്രദേശങ്ങളിൽ ആക്രമണം നടത്തുക ആയിരുന്നു . ഈ സംഭവത്തിനു തുടർന്ന് അരികൊമ്പൻ പ്രശ്നക്കാരാണെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി കഴിഞ്ഞിരുന്നു . ആനയെ മയക്കുവെടിവച്ചു ഉൾകാട്ടിൽ വിടാൻ ആണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞിരുന്നു . ഇതിനെ തുടർന് അരികൊമ്പനെ പൂശാനം എന്ന സ്ഥലത്ത് വെച്ച് മയക്കുവെടി വെക്കുകയായിരുന്നു .

 

 

തുടർന്ന് അരികൊമ്പനെ തിരുനൽവേലി കടുവ സങ്കേതത്തിൽ വിട്ടിരിക്കുകയാണ് . കമ്പം എന്ന സ്ഥലത്ത് നിന്നും 250 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോൾ ഉള്ളത് . എന്നാൽ അരികൊമ്പനെ കമ്പത്തു നിന്ന് പിടി കൂടിയപ്പോൾ അവന്റെ കാലിലും , തുമ്പികൈയിലും പരുക്കുകൾ ഉണ്ടായിരുന്നു . ഈ പരുക്കുകളോടെ അരികൊമ്പനെ അവിടെ പറഞ്ഞു വിട്ടതിനു ഇപ്പോൾ രൂക്ഷ വിമർശനം നടത്തുകയാണ് ആളുകൾ . ഇതിനെ തുടർന്നുള്ള വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/_WTqXH0VMGk

Leave a Reply

Your email address will not be published. Required fields are marked *