മുൻകോപിയും വാശിക്കാരനുമായിരുന്ന വലിയ മാധവൻകുട്ടി .

മുൻകോപിയും വാശിക്കാരനുമായിരുന്ന വലിയ മാധവൻകുട്ടി .. വലിയ മാധവൻകുട്ടി എന്ന ആന ഇടഞ്ഞാൽ അവൻ സ്വയം ശാന്തമാകുന്നത് വരെ പാപ്പാന്മാർ അവനെ മെരുക്കാൻ പോകാതെ ഇരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു . യൗവന കാലത്ത് വളരെ അധികം മുൻകോപിയായ ആന ആയിരുന്നു വലിയ മാധവൻകുട്ടി . ഇവന് 13 വയസുള്ളപ്പോൾ ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ നട ഇരുത്തിയത് . ആ സമയത്തെ ഏറ്റവും അഴകുള്ള കുട്ടിക്കൊമ്പൻ എന്ന പേരിൽ ശ്രദ്ധ പിടിച്ച കുട്ടിയാന ആയിരുന്നു ഗുരുവായൂർ വലിയ മാധവൻകുട്ടി .

 

 

അത്രയും അഴകായിരുന്നു അവനെ കാണാൻ . 1976 ൽ മാളയിൽ നടന്ന ഗജമേളയിൽ മികച്ച കുട്ടിക്കൊമ്പൻ ആയി വലിയ മാധവൻകുട്ടിയെ തിരഞ്ഞെടുത്തു . പുറത്തുള്ള പരിപാടികളിൽ അധികം പങ്കെടുക്കാത്ത ആനയാണ് വലിയ മാധവൻകുട്ടി . ഗുരുവായൂർ ക്ഷേത്രത്തിലെ പരിപാടികളിൽ മാത്രമാണ് ഇവനെ പങ്കെടുപ്പിക്കുക . 35 വർഷമായി ഇത്തരത്തിൽ തന്നെ തുടരുകയാണ് . പൂരങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാലാണ് ഇവനെ പുറത്തുള്ള പരിപാടികളിൽ കൊണ്ട് പോകാത്തത് . അത്ര പെട്ടെന്ന് ആർക്കും മെരുക്കി എടുക്കുവാനായി സാധിക്കുന്ന ആനയല്ല വലിയ മാധവൻകുട്ടി . വലിയ മാധവൻകുട്ടി എന്ന ആനയെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ . https://youtu.be/-qOHwHXtdEA

Leave a Reply

Your email address will not be published. Required fields are marked *