പ്ലാസ്റ്റിക് മാലിന്യം അകത്താക്കി പടയപ്പ .

പ്ലാസ്റ്റിക് മാലിന്യം അകത്താക്കി പടയപ്പ .
ഇന്ത്യയിൽ തന്നെ വളരെയധികം പ്രശസ്തനായി മാറിയ കാട്ടാന ആണ് അരികൊമ്പൻ . ഇടുക്കി ചിന്നക്കനാലിൽ ആയിരുന്നു അരികൊമ്പൻ ജനിച്ചു വീണത് . എന്നാൽ അരികൊമ്പനെ ചില പ്രശ്നങ്ങളാൽ മാറ്റിയിരിക്കുകയാണ് . എന്നാൽ അരികൊമ്പന് ശേഷം മറ്റൊരു കാട്ടാന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യുന്നത് . മൂന്നാറിൽ ഉള്ള പടയപ്പ എന്ന കാട്ടാനയെ കുറിച്ചാണ് ഇപ്പോൾ വളരെയധികം വാർത്തകൾ വരുന്നത് . കാണാൻ തന്നെ അതിസുന്ദരനായ കാട്ടാനാണ് പടയപ്പാ . എന്നാൽ ഇവൻറെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി മാറുന്ന ഒരു സംഭവമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .

 

 

എന്തെന്നാൽ മൂന്നാറിൽ ഉള്ള മാലിന്യക്കൂമ്പാരത്തിൽ ചെന്ന് അവിടെയുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് . എന്നാൽ ഭക്ഷണത്തിന് കൂടെ പടയപ്പാ പ്ലാസ്റ്റിക് കഴിക്കുന്നു . ഇത് ആനയുടെ ആരോഗ്യത്തിന് വളരെയധികം മോശമായി ബാധിക്കുന്നതാണ് . ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടെയുള്ള നാട്ടുകാർ ഇപ്പോൾ വനം വകുപ്പിനും , അധികൃതർക്കും ഒരു നിവേദനം കൊടുത്തിരിക്കുകയാണ് . എത്രയും പെട്ടെന്ന് ഇതിനു ഒരു നടപടി ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ .

Leave a Reply

Your email address will not be published. Required fields are marked *