അർജുനന്റെ ജീവൻ കവർന്നെടുത്ത അസുഖം എന്തായിരുന്നു

അർജുനന്റെ ജീവൻ കവർന്നെടുത്ത അസുഖം എന്തായിരുന്നു .. ആരാധകരുടെ ആർപ്പു വിളികളും , പൂരങ്ങളും , വെടിക്കെട്ടും കാണാൻ അർജുനനെ ഇനി ഇല്ല . 2022 ൽ നഷ്ടങ്ങളിൽ ഒരു ആനയുടെ പേരും കൂടി ചേർക്കപ്പെട്ടു . വർഷങ്ങൾക്ക് മുൻപ് ബീഹാറിൽ നിന്നും നമ്മുടെ മലയാള മണ്ണിലേക്ക് വന്ന ആന ആയിരുന്നു അർജുനൻ . കേരളത്തിലെ ഉത്സവ , പൂര പരിപാടികളിൽ വളരെ അധികം പങ്കെടുത്ത ആനയാണ് ഇവൻ . വളരെ അധികം ആരധകരാണ് അർജുനൻ എന്ന ആനക്ക് ഉണ്ടായിരുന്നത് . ആദ്യ കാലങ്ങളിൽ പുത്തൻകുളം അർജുനൻ എന്നായിരുന്നു ഇവൻ അറിയപ്പെട്ടിരുന്നത് .

 

 

പിന്നീട് എടക്കളത്തൂർ ഭാസ്‌ക്കരൻ നായർ ഇവനെ വാങ്ങിയപ്പോൾ എടക്കളത്തൂർ അർജുനനെ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത് . 10 അടിക്ക് അടുത്ത് ഉയരവും , കാണാൻ അതി സുന്ദരനുമായ ആനയാണ് എടക്കളത്തൂർ അർജുനൻ . പാദരോഗത്തിനു ദീർഘകാലം അർജുനൻ ചികിത്സയിൽ ആയിരുന്നു . എന്നാൽ ഈ രോഗം കൂടിയതിനെ തുടർന്നു അർജുനൻ ചെരിയുക ആയിരുന്നു . കേരളത്തിലെ ആനപ്രേമികളെയും , പൂരപ്രേമികളെയും വളരെ അധികം സങ്കടത്തിൽ ആഴ്ത്തിയ സംഭവം ആയിരുന്നു അത് . ഇതിനെ തുടർന്നുള്ള വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/9DZolvYsaoY

Leave a Reply

Your email address will not be published. Required fields are marked *