പ്രമുഖ ഹോട്ടലുകളിൽ വിളമ്പുന്നത് സുനാമി ഇറച്ചി

ഭക്ഷണം ഒരുപാട് ഇഷ്ടപെടുന്ന മലയാളികൾ ഒന്ന് സൂക്ഷിച്ചോ. എത്ര വില കൂടിയ ഭക്ഷണം ആണെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്ന കാര്യം അറിയാതെ പോകല്ലേ. ഒരുപാട് പേര് ഇഷ്ടപെടുന്ന ബിരിയാണി, ചിക്കൻ, മട്ടൻ വിഭവങ്ങൾ എല്ലാം നിർമിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സുനാമി ഇറച്ചിയാണ്. കൃത്യമായ ശീതീകരണ സംവിധാനങ്ങളോ, വൃത്തിയോ ഇല്ലാതെ മണിക്കൂറുകളോളം ട്രെയിനിൽ സഞ്ചരിച്ച് ഹോട്ടലുകളിലേക്ക് എത്തുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ജില്ലകളിലെ ഹോട്ടലുകളിലേക്കും ബീഫ് മട്ടൻ എന്നിവ വിൽക്കുന്ന കടകളിലും നിന്നും കണ്ടെത്തിയത് സുനാമി ഇറച്ചി ആയിരുന്നു. തൃശൂർ, എറണാംകുളം, തിരുവനതപുരം എന്നിവിടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നും ട്രെയിൻ വഴിയാണ് ഇത്തരം ഇറച്ചികൾ എത്തുന്നത്.

റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഇത്തരം ഇറച്ചികൾ ആവശ്യക്കാരെ കാത്ത് മണിക്കൂറുകളോളം കിടക്കുന്നു. പിനീട് അവർ വന്ന് എടുത്ത് ഹോട്ടലുകളിലേക്കും മറ്റു കടകളിലേക്കും എത്തിക്കുന്നു. കൊള്ള ലാഭത്തിന് വേണ്ടി ഇത്തരക്കാർ ചെയ്യുന്ന പ്രവർത്തികൾ വലിയ രീതിയിലുള്ള ആരോഗ്യ പ്രേഷങ്ങൾക്ക് കാരണമാകുന്നു ഉണ്ട്. നല്ല ഭക്ഷണം ലഭിക്കും എന്ന് കരുതി അമിത വില ഈടാക്കുന്ന ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് സൂക്ഷിച്ചോ..

രുചികരമായ ഭക്ഷണം ആയിരിക്കും, എന്നാൽ അത് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന മാംസം എത്രത്തോളം പഴകിയതെന്നും, അപകടകാരിയാണെന്നും അറിയാതെ പോകല്ലേ..

Leave a Reply

Your email address will not be published. Required fields are marked *