തീൻ മേശയിലേക്ക് എത്തുന്നത് ഫോർമാലിൻ ഇട്ട മീൻ

മൽസ്യം ഒരുപാട് ഇഷ്ടമുള്ള മലയാളിയുടെ തീൻ മേശയിലേക്ക് എത്തുന്നത് ഫോർമാലിൻ പോലെ ഉള്ള അതീവ ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ വരുത്തിയേക്കാവുന്ന മൽസ്യം. ട്രോളിങ് നിർത്തനവും മറ്റും മൂലം മൽസ്യ തൊഴിലാളികൾ കടലിൽ പോകാത്ത സാഹചര്യത്തിലും മലയ വിപണി സജീവമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ആവശ്യത്തിൽ അതികം മൽസ്യം ലഭിക്കുന്നും ഉണ്ട്. എവിടെ നിന്നാണ് ഈ വിഷമയമായ മൽസ്യം എത്തുന്നത്. എത്ര ദിവസം പഴക്കമുള്ളതാണ് ഈ മൽസ്യം. ഇതൊന്നും അറിയാതെ നമ്മൾ മലയാളികൾ വാങ്ങി കഴിക്കുന്നു.

കേരള തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് നിയന്ത്രണങ്ങൾ ഉള്ള സമയത്താണ് നാട്ടിലെ പല കടകളിലും സുലഭമായി മീൻ ലഭിക്കുന്നതെന്ന കാര്യം പോലും നോക്കാതെ നമ്മൾ മലയാളികൾ അത് വാങ്ങുന്നു.

ഏതാനും നാളുകൾക്ക് മുൻപ് അന്യ സംസ്ഥാങ്ങളിൽ നിന്നും വരുന്ന പുഴു അരിച്ചതും കാലാവധി കഴിഞ്ഞതുമായ മൽസ്യങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ അതെല്ലാം ഏതാനും ദിവസങ്ങൾ മാത്രം ശ്രദ്ധ നേടിയ വാർത്ത മാത്രമായി മാറി അത്. മരണ പെട്ട മൃത ശരീരം ചീയാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ പോലെ ഉള്ള രാസ വസ്തുക്കൾ മനുഷ്യ ശരീരത്തിലേക്ക് എത്തിയാൽ കാൻസർ പോലെ ഉള്ള മാരക രോഗങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ അറിയാതെ വിഷമയമായ ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി ആരും കഴിക്കല്ലേ..

Leave a Reply

Your email address will not be published. Required fields are marked *