തൃശ്ശൂരിൽ ആനയെ കൊന്ന് കുഴിച്ചുമൂടി .

തൃശ്ശൂരിൽ ആനയെ കൊന്ന് കുഴിച്ചുമൂടി .
ആരെയും ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ തൃശ്ശൂരിൽ മുള്ളൂർക്കര എന്ന സ്ഥലത്ത് ഉണ്ടായിരിക്കുന്നത് . എന്തെന്നാൽ , ഒരു ആനയെ വെടി വെച്ചു കൊന്ന ശേഷം അതിന്റെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു . വനം വകുപ്പിന് ലഭിച്ച രഹസ്യ മൊഴിയിലൂടെയാണ് ഈ സംഭവം പുറത്തു വന്നത് . റോയ് എന്ന ആളുടെ ഉടമസ്ഥയിലുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് ആനയുടെ ജഡം കണ്ടെത്തിയത് . രണ്ടു മാസം പഴക്ക ഈ ജഡത്തിന് ഉണ്ടായിരുന്നു .

 

 

മാത്രമല്ല അസ്ഥികൾ മാത്രമാണ് കുഴി മാന്തിയപ്പോൾ ലഭിച്ചത് . എന്നാൽ ആനയുടെ കൊമ്പുകൾ ജഡത്തിൽ ഉണ്ടായിരുന്നില്ല . ഈ കൊമ്പുകളും ആയി രണ്ട് ആളുകളെയും തൃശൂരിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു . സ്ഥലത്തിൻറെ ഉടമസ്ഥൻ റോയ് ഇപ്പോൾ ഒളിവിലാണ് . എന്നാൽ ഉടൻ തന്നെ ഈ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് വനം വകുപ്പും പോലീസും അറിയിച്ചിട്ടുണ്ട് . ഈ സംഭവത്തിനെതിരെ കർശന നടപടി ആണ് എടുത്തിരിക്കുന്നത് . ഈ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വാർത്തകളും അറിയാം . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടു നോക്കൂ . https://youtu.be/Mcl9MrkZof8

Leave a Reply

Your email address will not be published. Required fields are marked *