2018 എന്ന വർഷം മലയാളികൾ എല്ലാക്കാലത്തും ഓർക്കുന്നത് പ്രളയത്തിന്റെ ദുരിതങ്ങളോടെയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. 2024ലെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് സംവിധാകൻ ജൂഡ് ആൻറണി ജോസഫ്.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആൻറണി ജോസഫ് പറഞ്ഞു. സിനിമയുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അർഹതപ്പെട്ട വിജയമാണിതെന്ന് നടൻ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു ചിത്രത്തിന് നോമിനേഷൻ ലഭിച്ചതിൽ സന്തോഷമെന്ന് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി ,ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.ഇപ്പോഴിതാ മറ്റൊരു അഭിമാന നേട്ടം കൂടി ചിത്രം കൈവരിച്ചിരിക്കുന്നു എന്ന സന്തോഷത്തിൽ തന്നെ ആണ് എല്ലാവരും , ആദ്യം ആയി ആണ് ഇങനെ ഒരു സംഭവം മലയാള സിനിമക്ക് ഉണ്ടാവുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,