റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരി 12 മുതൽ അറിയിപ്പുകൾ 29 രൂപ ഭാരത് അരി

   
 

കേന്ദ്ര സർക്കാറിൻറെ ‘ഭാരത്’ അരി കേരളത്തിൽ വിൽപന തുടങ്ങി. തൃശൂരിലായിരുന്നു ആദ്യ വിൽപന. കിലോക്ക് 29 രൂപയാണ്​ വില. തൃശൂരിൽ ഒരു മണിക്കൂറിനകം 150 ചാക്ക് പൊന്നി അരി വിറ്റു. സഞ്ചരിക്കുന്ന വാഹനങ്ങളിൽ കൂടുതൽ ഇടങ്ങളിൽ അരി എത്തിക്കുന്നുണ്ട്. നാഷനൽ കോ ഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല.കടലപ്പരിപ്പും പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ​ വിലക്ക്​, കിലോക്ക്​ 60 രൂപക്ക്​ ലഭിക്കും. എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് അരിയും പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ് വിതരണം. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എൻ.സി.സി.എഫ് വൃത്തങ്ങൾ പറയുന്നു. ഓൺലൈൻ മുഖേന വാങ്ങാൻ ഉടൻ സൗകര്യം ഏർപ്പെടുത്തുമെന്നും ഒരാഴ്ചക്കകം അരി വിൽപന ശാലകൾ തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.സംസ്ഥാനത്ത് ഭാരത് അരിയുടെ വിതരണം തുടങ്ങി. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്.

 

നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ‌ വിതരണം നടത്തും. ഭാരത് അരി കേന്ദ്ര സർക്കാർ പ്രത്യേക ഏജൻസി വഴി വിതരണം ചെയ്യുന്നതു റേഷൻ വ്യാപാരികളെ വഴിയാധാരമാക്കുമെന്നു കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) സംസ്ഥാന കമ്മിറ്റി. മുൻഗണന വിഭാഗക്കാർക്കു മാത്രം റേഷൻ നൽകുകയും ഭൂരിപക്ഷം വരുന്ന മുൻഗണനേതര വിഭാഗക്കാർക്കു നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അരി പോലും കേന്ദ്ര സർക്കാരിന്റെ നയം കാരണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. ജനങ്ങൾക്കു കയ്യെത്തും ദൂരത്തുള്ള റേഷൻകടകൾ വഴി വേണം ഭാരത് അരി വിതരണം ചെയ്യാനെന്നും, കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/_9n_PwTTNGA

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *