ആധാർ കാർഡ് പുതിയ അറിയിപ്പുകളെത്തി പ്രവാസികളും കുട്ടികളും

   
 

മുൻപ് ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രം നിർബന്ധമായിരുന്ന ആധാർ കാർഡ് ഇപ്പോൾ പ്രവാസികൾക്കും നിർബന്ധമാണ്. ആധാർ കാർഡ് ഇന്ത്യയിൽ ഒരു നിർണായക തിരിച്ചറിയൽ രേഖയാണ്. അതിനാൽ തന്നെ ഇന്ത്യയിലെ വിവിധ സേവനങ്ങളുമായി ആധാർ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. എൻആർഐകൾ മടങ്ങിവരുമ്പോൾ സർക്കാരിൽ നിന്ന് പ്രയോജനം നേടാനും സർക്കാർ സബ്‌സിഡി, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ ആക്‌സസ് ചെയ്യാനും ആധാർ കാർഡ് അത്യാവശ്യമാണ്.ദുബായ് ∙ ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രം ബാധകമായിരുന്ന, രാജ്യത്തിന്റെ ഏകീകൃത – സവിശേഷ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇനി പ്രവാസികൾക്കും നിർബന്ധം. ലോകത്ത് എവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇനി ആധാർ നിർബന്ധമാണ്. അതേസമയം,

 

ഓവർസീസ് ഇന്ത്യൻ പൗരത്വമുള്ളവർക്ക് (മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ, ഗ്രീൻകാർഡ് ഉള്ളവർ) ആധാർ എടുക്കണമെങ്കിൽ കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ നിബന്ധനയില്ല. പ്രവാസികൾക്കു മാത്രമായി പ്രത്യേക ആധാർ സംവിധാനവും നിലവിൽ വന്നു. ഏതെങ്കിലും ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ടു പോയി വേണം അപേക്ഷ നൽകാൻ. പ്രവാസികളുടെ ആധാർ കാർഡിൽ എൻആർഐ എന്നു പ്രത്യേകം രേഖപ്പെടുത്തും. പ്രവാസികൾക്ക് ആധാർ ഇല്ലാത്തതിനാൽ, പല സർക്കാർ ഇടപാടുകളിലും തടസ്സം നേരിട്ടിരുന്നു. പുതിയ സംവിധാനത്തോടെ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/81wZmMEwu2s

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *