ഈ കൂട്ടുകെട്ട് അവസാനിച്ചു. വാഴക്കുളം മനോജ് ഉമയിൽ നിന്നും ഇറങ്ങി .

ഈ കൂട്ടുകെട്ട് അവസാനിച്ചു. വാഴക്കുളം മനോജ് ഉമയിൽ നിന്നും ഇറങ്ങി .
ആനക്കാരിൽ പേര് കേട്ട പാപ്പാനായിരുന്നു വാഴക്കുളം മനോജ് . 12 വർഷമായി അന്നമനട ഉമാ മഹേശ്വരൻ എന്ന ആനയെ ആണ് അദ്ദേഹം നയിച്ചിരുന്നത് . എന്നാൽ ഇപ്പോൾ ഇവരുടെ കൂട്ടുകെട്ട് അവസാനിച്ചിരിക്കുകയാണ് . വ്യക്തിപരമായി കുറച്ചു കാര്യങ്ങൾ ഉള്ളതിനാലാണ് താൻ മാറിയതെന്ന് വാഴക്കുളം മനോജ് തന്നെ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിപ്പിട്ടിരുന്നു . കർണാടകയിൽ നിന്നാണ് ഉമാ മഹേശ്വരൻ എന്ന ആനയെ കേരളത്തിലെത്തിക്കയച്ചത് .

 

 

ആനപ്പണികളിൽ മിടുക്കാനായ വാഴകുളം മനോജ്‌ ആയിരുന്നു അന്നു മുതൽ ഒന്നാം പാപ്പനായി നിന്നിരുന്നത്‌ . ഒരു പതിറ്റാണ്ടിലേറെ ഇവരുടെ കൂട്ടുകെട്ട് മുന്നോട്ട് പോയിരുന്നു . ഉത്സവങ്ങളിൽ നല്ലൊരു സ്ഥാനം തന്നെ ഉമാ മഹേശ്വരൻ എന്ന ആനക്ക് ഉണ്ടായിരുന്നു . ആരെയും ആകർഷിക്കുന്ന വിധം അഴകുള്ള ആനയാണ് ഉമാ മഹേശ്വരൻ . വാഴക്കുളം മനോജ് എന്ന പാപ്പാൻ തന്റെ ആനയെ പോലെ തന്നെ മറ്റുള്ള ആനകളുടെ ആവശ്യങ്ങൾക്ക് ഓടി എത്താൻ മനസുള്ള പാപ്പാൻ കൂടിയാണ് . അത്രയും മാതൃകാപരമായ പാപ്പാൻ വാഴക്കുളം മനോജ് ആനയിൽ നിന്ന് മാറി നിൽക്കുമ്പോൾ ഉമാ മഹേശ്വരൻ എന്ന ആനയുടെ അടുത്ത പാപ്പനായി ആര് വരും എന്നാണ് ആളുകൾ നോക്കുന്നത് . https://youtu.be/tYnE-FSY5sw

Leave a Reply

Your email address will not be published. Required fields are marked *