സംവിധായകൻ ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഭീഷ്മപർവ്വം സഹരചയിതാവ് ദേവദത്ത് ഷാജി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. . മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്നു എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചത്, എന്നാൽ അതിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ വരുകയും ചെയ്‌തു , എന്നാൽ ഇപ്പോൾ സംഭവത്തിൽ ദേവദത്ത് ഷാജി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് . ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദേവദത്തിന്റെ പ്രതികരണം.ശ്രീ. ബി.ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്’
– എന്നാണ് ദേവദത്ത് പറഞ്ഞത്.കഴിഞ്ഞ ദിവസം ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദേവദത്ത് തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് നായകനുമായി ബന്ധപ്പെട്ട് ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മോഹൻലാലിന്റെ പേരാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ചർച്ച കനത്തതോടെയാണ് വ്യക്തതയുമായി തിരക്കഥാകൃത്ത് രംഗത്തെത്തിയത്. എന്നാൽ ഇങനെ ഒരു ചിത്രം വരും എന്നും പറയുന്നു , എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മിഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,