ഈ അടുത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് ജെയ്ലർ എന്ന ചിത്രം എന്നാൽ ആ ചിത്രത്തിലേ മോഹൻലാലിനെ എല്ലാവരും ഏറ്റെടുത്ത ഒരു കഥാപാത്രം ആണ് , എന്നാൽ ആ കഥപാത്രത്തെ കുറിച്ച് പറയുകയാണ് അശ്വന്ത്.സിനിമാ റിവ്യൂകളെ കുറിച്ച് വലിയ സംവാദങ്ങൾ നടക്കുന്ന സമയമാണിപ്പോൾ. സിനിമാ നിരൂപണത്തെ കുറിച്ച് വിമർശനങ്ങൾ ഉയർന്നു വരുമ്പോഴും ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ മേഖലയിലും നിലനിൽക്കുന്നത്.സിനിമാ നിരൂപണത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വന്ത് കോക്ക്. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേർസുള്ള അശ്വന്ത് മിക്ക സിനിമകളെ കുറിച്ചും നിരൂപണം നടത്താറുണ്ട്ലൂസിഫറിന് ശേഷം താൻ പൂർണമായി ആസ്വദിച്ചു കണ്ടൊരു മോഹൻലാൽ ചിത്രം ജയിലറാണ് എന്നാണ് അശ്വന്ത് പറയുന്നത്.
ലാലേട്ടൻ എന്നത് ചെറുപ്പം മുതലേ രക്തത്തിൽ ചേർന്ന് പോയ ഒരു കാര്യമാണെന്നും അതുകൊണ്ടാണ് ചിത്രത്തിലെ ക്ലൈമാക്സ് ഭാഗങ്ങൾ കണ്ടപ്പോൾ ആവേശം തോന്നിയതെന്നും അശ്വന്ത് കൂട്ടിച്ചേർത്തു.ജയിലർ എന്ന ചിത്രത്തെ കുറിച്ചും അതിലെ മോഹൻലാലിൻറെ മാത്യു എന്ന കഥാപാത്രത്തെ കുറിച്ചും എന്തുകൊണ്ടാണ് വളരെ നല്ല അഭിപ്രായം പറഞ്ഞതെന്ന ചോദ്യത്തിന് ബിഹൈൻഡ് വുഡ്സിനോട് മറുപടി പറയുകയായിരുന്നു അശ്വന്ത്.2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിനുശേഷം ഞാൻ പൂർണമായി ആസ്വദിച്ചു കണ്ടൊരു മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ്. പക്ഷെ അത് ഒ.ടി.ടി റിലീസ് ആയിരുന്നു. അതുകൊണ്ട് തന്നെ തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായി. പിന്നീട് വന്നിട്ടുള്ള ചിത്രങ്ങൾ വളരെ മോശമാണെന്ന് മാത്രമല്ല, മോഹൻലാൽ എന്ന നടന്റെ മൊത്തം കരിയറിൽ തുടർച്ചയായി ഇത്രയും മോശം ചിത്രങ്ങളും മോശം പ്രകടനങ്ങളും വന്ന സമയമായിരുന്നു. എന്നാൽ ഇപ്പോൾ മികച്ചതായി മാറുകയും ചെയ്തു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,