കേന്ദ്ര പ്രഖ്യാപനം റേഷൻകാർഡ് വേണ്ട ഭാരത് അരി വിതരണം

   
 

സംസ്ഥാനത്തെ അടുക്കളകളിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭാരത് റൈസും വേവാൻ തുടങ്ങിയതോടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം വീണ്ടും വഷളായേക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേന്ദ്ര നീക്കം സംസ്ഥാന സർക്കാരിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 29 രൂപയ്ക്കാണ് ‘ഭാരത് റൈസ്’ എന്ന ബ്രാൻഡിൽ കേന്ദ്രസർക്കാർ പൊന്നി അരി വിൽപന നടത്തുന്നത്. 10 കിലോ പാക്കറ്റുകളിലാക്കിയാണ് അരി എത്തിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു തവണ 10 കിലോ വരെ അരി ലഭിക്കും. റേഷൻ കാർഡ് ഇല്ലാതെ അരി വാങ്ങാം. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും ഭാരത് റൈസ് എത്തിക്കാനാണ് നീക്കം.

 

അതേസമയം അരി വിതരണത്തിനെതിരെ കടുത്ത വിമർശനവുമായി സംസ്ഥാന ഭക്ഷ്യമന്ത്രി ജിആർ അനിൽ രംഗത്തെത്തിയിട്ടുണ്ട്.റേഷൻകടയിൽ കിട്ടുന്ന അരിയാണ് 29 രൂപയ്ക്ക് കേന്ദ്രം വിതരണം ചെയ്യുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നു പറഞ്ഞാണ് വിൽപന. അങ്ങനെയാണോ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പോകേണ്ടത്. റേഷൻകടയിൽ കിട്ടുന്ന ചമ്പാ അരിയല്ല. എഫ്സിഐയിൽനിന്ന് എടുക്കുന്ന ചാക്കരിയാണ് 29 രൂപയ്ക്ക് കൊടുക്കുന്നത്. അല്ലാതെ ജയ അരി ഒന്നുമല്ല. കേന്ദ്രം ഇപ്പോൾ 29 രൂപയ്ക്ക് കൊടുക്കുന്ന അരി സംസ്ഥാന സർക്കാർ 24 രൂപയ്ക്ക് സപ്ലൈകോ വഴി കൊടുത്തതാണ്. അത് റേഷൻകട വഴി നീല കാർഡുകാരന് കൊടുക്കുന്ന അരിയാണ്. വെള്ള കാർഡുകാരന് 10.90 രൂപയ്ക്ക് കൊടുക്കുന്ന അരിയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/C-ERXrHZweE

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *