ചക്കക്കൊമ്പൻ തിരികെ ഇടുക്കി ചിന്നക്കനാലിൽ എത്തി, പരിക്ക് പരിശോധിക്കുന്നു. കേരളത്തിലെ ആനപ്രേമികൾക്ക് ആശ്വാസം പകരുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്നലെ രാത്രി അപകടത്തിൽ പെട്ട ചക്ക കൊമ്പൻ എന്ന ആനയുടെ അവസ്ഥ അത്ര ഗുരുതരം അല്ല എന്നത്. ആന ഇപ്പോൾ നിൽക്കുന്നത് സിമെന്റ് പാലത്തിനു അടുത്തുള്ള തേൻപാറ എന്ന സ്ഥലത്തിന് അടുത്താണ്. ഇവിടെ ഒരു പിടിയാനയുടെയും കുട്ടി ആനയുടെയും ഒപ്പം ആണ് ചക്ക കൊമ്പൻ നില്കുന്നത്. ഇന്നലെ അപകടം നടന്ന പൂപ്പാറയും, ഇപ്പോൾ ആന നിൽക്കുന്ന തേൻപാറയും തമ്മിൽ ഏകദേശം ആറേഴു കിലോ മെറ്റാറോളം വ്യത്യാസം ഉണ്ട്.
ഇത്രയും ദൂരം ഒക്കെ നടന്നു വരണം എന്ന് ഉണ്ടെങ്കിൽ ആനയുടെ ആരോഗ്യത്തിന് കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് അനുമാനിക്കാം. ഇന്നലെ രാത്രി ആനയുടെ മുൻ കാലുകളിൽ ആണ് കാർ വന്നു ഇടിച്ചത്. ആനയുടെ കൊമ്പും മറ്റും വാഹനത്തിൽ കൊണ്ടത് കൊണ്ട് തന്നെ വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. വാഹനത്തിൽ ഇടതു ഭാഗത്തു ഇരുന്നിട്ടുള്ള ആളുടെ തലയ്ക്ക് സാരമായ രീതിയിൽ ഉള്ള പ്രാപിക്കും പറ്റി. അത്തരത്തിൽ സംഭവിച്ച വളരെ അധികം ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
https://youtu.be/xXgBWjSQo0A