മോഹൻലാലിൻറെ ഇനി വരാൻ ഇരിക്കുന്ന പ്രോജക്റ്റുകളിൽ ഇതിനകം വലിയ ഹൈപ്പ് നേടിയിട്ടുള്ളവയാണ്. ആ നിരയിലേക്കാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം റമ്പാനും. എട്ട് വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസ് ആണ്. അങ്കമാലി ഡയറീസ്, ഭീമൻറെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ടൈറ്റിൽ ലോഞ്ച് വേദിയിൽ വച്ച് ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ ചെമ്പൻ പറയുകയുണ്ടായി.രചനയുടെ ഏത് ഘട്ടത്തിലാണ് മോഹൻലാൽ മനസിലേക്ക് വന്നതെന്ന ചോദ്യത്തിന് ചെമ്പൻറെ മറുപടി ഇങ്ങനെ- മൂന്ന് മാസം മുൻപാണ് ലാലേട്ടൻ മനസിലേക്ക് വന്നത്. ആ സമയത്ത് തിരക്കഥ പൂർത്തിയായിരുന്നില്ല.
ലാലേട്ടനോട് പറഞ്ഞിട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ ആ രീതിയിൽ ഡെവലപ്പ് ചെയ്യാമെന്നാണ് ആലോചിച്ചത്. പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു , ചെമ്പൻ വിനോദ് പറഞ്ഞു. മോഹൻലാൽ ഇത് ചെയ്യാമെന്ന് സമ്മതിച്ച നിമിഷം ഏതായിരുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- ഈ പ്രോജക്റ്റ് ചെയ്യാമെന്ന് എന്നോട് പറഞ്ഞത് ലാലേട്ടൻ അല്ല, മറിച്ച് ആൻറണിച്ചേട്ടൻ ആണ്. കഥ പറഞ്ഞ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ആൻറണി ചേട്ടൻ വന്നപ്പോൾ ഞാൻ ചോദിച്ചു, ലാലേട്ടന് കഥ ഇഷ്ടപ്പെട്ടോ എന്ന്. ഞാനൊന്ന് സാറിനോട് സംസാരിച്ചിട്ട് വരാമെന്ന് അദ്ദേഹം പറഞ്ഞു. സംസാരിച്ച് തിരിച്ചുവന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, എന്നാൽ ഈ കഥയും കഥാപാത്രവും വളരെ അതികം വ്യത്യസ്തം നിറഞ ഒന്ന് താനെ ആണ് , എന്നാൽ ഈ ചിത്രത്തിലെ മോഹൻലാലിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,