ലാലേട്ടനെ അനുകരിച്ച ധോണിയാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ തരംഗം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒന്നിച്ചാൽ എങ്ങനെയിരിക്കും . ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ നിന്നുളള ഈ ചിത്രങ്ങളെ പറ്റിയുളള അഭ്യൂഹങ്ങൾക്കും ഇപ്പോൾ വിരാമമായിരിക്കുകയാണ്.റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ക്യാഷ്വൽ വെയർ ധരിച്ച് നിൽക്കുന്ന ധോണിക്കൊപ്പം കേരളീയ തനിമയിൽ പച്ച ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന മോഹൻലാലിനെയും കാണാം.
ധോണി മോഹൻലാൽ കൂട്ടുകെട്ടിലെ സിനിമ ആരാധകർക്ക് മുന്നിലോത്തുമോ എന്നതായിരുന്നു ചിത്രങ്ങളെ പറ്റിയുളള അഭ്യൂഹം. എന്നാൽ ഈ സംശയങ്ങൾക്കും ഇപ്പോൾ വിരാമമായിരിക്കുകയാണ്. ലാലേട്ടനെ അനുകരിച്ച ധോണിയുടെ വീഡിയോ ഏലാം ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു , ഒരു പെയിന്റിന്റെ പരസ്യത്തിനായാണ് ധോണിയും മോഹൻലാലും ഒന്നിച്ചത്. മുംബൈയിൽ വച്ചായിരുന്നു ഷൂട്ട്. പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മോഹൻലാലിനെ അനുകരിച്ചു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,