മോഹൻലാലിനെ കാണാൻ ആരാധകർ ചെയ്തത് ആണ് ഇപ്പോൾ വൈറൽ ആയിമാറിയിരിക്കുന്നത് , ബെംഗളൂരുവിൽ മോഹൻലാലിനെ കാണാനെത്തിയത് വൻ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹൻലാൽ ബെംഗളൂരുവിൽ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു മാറ്റുന്ന വീഡിയോയും പുറത്തു വന്നു.ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷായാണ് മോഹൻലാൽ ബംഗളൂരുവിൽ എത്തിയത്. വലിയ ഒരു ആരാധകരുടെ തിരക്ക് തന്നെ അവിടെ ഉണ്ടായിരുന്നു , കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്.
മലയാള സിനിമകൾ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ഇപ്പോൾ ബെംഗളൂരുവിൽ റിലീസ് ചെയ്യുന്നത്. വാരാന്ത്യ ദിനങ്ങളിൽ മികച്ച തിയറ്റർ ഒക്കുപ്പൻസിയുമാണ് മലയാള ചിത്രങ്ങൾക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വർഷം ഇതുവരെ മോഹൻലാലിനെ സിനിമാപ്രേമികൾ സ്ക്രീനിൽ കണ്ടത്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,