എമ്പുരാൻ സിനിമയുടെ ബജറ്റ് 400 കോടി പുതിയ റിപ്പോർട്ടുകൾ

   
 

എമ്പുരാൻ സിനിമയുടെ ബജറ്റ് 400 കോടിയോന്നുമല്ല! പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നു , മലയാളത്തിൽ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വധം ആണ് എമ്പുരാൻ എന്ന സിനിമക്ക് ഉണ്ടായിരുന്നത് , ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ ആരാധകരെ ത്രില്ലടിപ്പിക്കാൻ പാകത്തിലുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ നിന്ന് വ്യക്തം. മലയാള സിനിമയിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നടക്കമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളത്തിലെ വമ്പൻ ഹിറ്റുകളുലൊന്നായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് , എമ്പുരാൻ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞു. രണ്ടാം ഷെഡ്യൂൾ ചെന്നെയിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം.

 

ഇതിനായി ഗംഭീര സെറ്റൊരുക്കാനുള്ള ഓട്ടത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. എന്നാൽ 2024 ൽ ചിത്രം റിലീസ് ചെയ്തേക്കില്ലെന്ന് സൂചനയുണ്ട്.ബിഗ് ബജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 400 കോടി ബജറ്റിലാണ് ചിത്രം എത്തുകയെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ സിനിമ 150 കോടി ബജറ്റിലാവും പൂർത്തീകരിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മലയാളത്തിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം മോഹൻലാൽ നായകനായമരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ആയിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അതേസമയം ചിത്രത്തിനായി എത്രയായിരിക്കും മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. ഒരു സിനിമയ്ക്ക് എട്ട് കോടി വരെയാണ് താരം വാങ്ങാറുള്ളതെന്നാണ് റിപ്പോർട്ട് ഉണ്ട് , മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിനും പ്രധാന റോൾ ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *