മോഹൻലാലും സംവിധായകൻ ജോഷി ഒന്നിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ജോഷി ചിത്രം റമ്പാൻ പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ എത്തുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്.
എന്നാൽ ഈ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കല്യാണി. റീൽസിലൂടെയും ഫോട്ടോഷൂട്ടിലൂടെയും മറ്റും ശ്രദ്ധേയമായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ സൂപ്പർ സ്റ്റാറിനൊപ്പം ആകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്ല്യാണി. ഇത്തരത്തിലൊരു വലിയ അവസരം സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി സിനിമയുടെ അനൗൺസ്മെൻ്റ് ചടങ്ങിൽ പറഞ്ഞു , എന്നാൽ ഈ ചിത്രം അടുത്ത വർഷം ആണ് ചിത്രീകരണം ആരംഭിക്കുകയുള്ളു , 2025 ൽ ആണ് ചിത്രം റിലീസ് ചെയുക , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,