മലയാളത്തിലെ യുവനടിമാരിൽ മുൻനിരക്കാരിയാണ് കല്യാണി പ്രിയദർശൻ. അച്ഛൻ പ്രിയദർശന്റേയും അമ്മ ലിസിയുടേയും പാതയിലൂടെ സിനിമയിലെത്തിയ കല്യാണി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറിയിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച ശേഷമാണ് കല്യാണി മലയാളത്തിലെത്തുന്നത്. എന്നാൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരമായി മാറുകയായിരുന്നു കല്യാണി. കല്യാണി പ്രിയദർശനെക്കുറിച്ച് സംസാരിക്കുമ്പോൾ ആരാധകരുടെ മനസിലേക്ക് കടന്നുവരുന്ന പേരാണ് പ്രണവ് മോഹൻലാലിന്റേത്. തങ്ങളുടെ അച്ഛന്മാരെ പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമൊക്കെ പലപ്പോഴും റൂമറുകൾ പ്രചരിക്കാറുണ്ട്. പലപ്പോഴും മോഹൻലാലിനും പ്രിയദർശനും വരെ ഈ വാർത്തകളുടെ മുനയൊടിക്കേണ്ടി വന്നിട്ടുണ്ട്.
പുതിയ സിനിമയായ ശേഷം മൈക്കിൽ ഫാത്തിമയുടെ ട്രെയിലർ ലോഞ്ചിനെത്തിയതായിരുന്നു കല്യാണി. പിന്നാലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും മറുപടി നൽകിയിരുന്നു. ഇതിനിടെയാണ് ഒരു റിപ്പോർട്ടർ കല്യാണിയോട് പ്രണവിനെക്കുറിച്ച് ചോദിച്ചത്. എന്നാൽ പ്രണവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ വിലക്കുകയായിരുന്നു കല്യാണി. ഈ ചോദ്യം കേട്ട് ബോറടിച്ച് തുടങ്ങി. പ്ലീസ് എന്നോട് ചോദിക്കരുത്. വേറെ ചോദ്യം ചോദിക്കൂ. പ്രണവിനെപ്പറ്റി ചോദിക്കണ്ട എന്നായിരുന്നു കല്യാണിയുടെ പ്രതികരണം. ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. പിന്നാലെ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി സംസാരിച്ചു. മലപ്പുറത്തെ ഫുട്‌ബോൾ പ്രേമിയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഈ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,