മണിരത്നവും കമൽ ഹാസനും മുപ്പത്തിയാറ് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന മാന്ത്രികതയ്ക്ക് ‘തഗ് ലൈഫ്’ എന്ന് പേര് നൽകിക്കഴിഞ്ഞു. ആക്ഷൻ പാക്ക്ഡ് ആയെത്തിയ ടൈറ്റിൽ വീഡിയോയിൽ യാക്കൂസ യായാണ് കമൽ ഹാസൻ കഥാപാത്രം. ടൈറ്റിൽ വീഡിയോയുടെ മധ്യത്തിൽ കഥാപാത്രം രംഗരായ ശക്തിവേൽ നായ്ക്കൻ’ എന്ന പേരും വ്യക്തമാക്കുന്നുണ്ട്. അതേസമയം, 1987ൽ പുറത്തിറങ്ങിയ കമൽഹാസൻ-മണിരത്നം ചിത്രം നായകനുമായുള്ള പുതിയ ചിത്രത്തിന്റെ ബന്ധം അന്വേഷിക്കുകയാണ് സമൂഹമാധ്യങ്ങളിൽ പ്രേക്ഷകർ.
നായകനിലെ വേലു നായ്ക്കറുടെ പേരക്കുട്ടിയുടെ പേര് ശക്തിവേൽ ആണെന്നത് ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ ആരംഭിക്കുന്നത്. വേലു നായ്ക്കറുടെ മകൾ ചാരുമതി കോടതി വളപ്പിൽ വെടിയേറ്റ് മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്റെ മകനെ പിതാവിന് പരിചയപ്പെടുത്തുന്നുണ്ട്. തഗ് ലൈഫിലെ രംഗരായ ശക്തിവേൽ നായ്ക്കൻ ആ കുട്ടി തന്നെയാണെന്നാണ് പ്രേക്ഷക പക്ഷം.തഗ് ലൈഫ് ഒരു പീരിയഡ് ഡ്രാമയാണെന്ന സൂചനയാണ് ടൈറ്റിൽ വീഡിയോ നൽകുന്നത്. 2019ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദി റൈസ് ഓഫ് സ്കൈവാക്കറു’മായുള്ള സാമ്യവും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇങനെ ഒരു കണക്ഷൻ ഉണ്ടോ എന്ന ചോദ്യങ്ങൾ ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,