കാതലിന് വമ്പൻ റിലീസ് ഒരുക്കാൻ ആണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം , തുടർ വിജയങ്ങളുമായി മമ്മൂട്ടിയുടെ യാത്ര വീണ്ടും , മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’നായുള്ള കാത്തിരിപ്പിലാണ് ഏറെനാളായി പ്രേക്ഷകർ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയായിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.നവംബർ 23ന് സിനിമ തിയേറ്ററുകളിൽ എത്തും. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ‘കാതൽ’ പ്രദർശിപ്പിക്കും.
ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബർ എട്ടുമുതൽ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതൽ പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിൻറെ പ്രദർശനം.കാതലിൽ മാത്യു ദേവസിയെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ദേവസിയുടെ പങ്കാളിയാണ് ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ൽ പുറത്തിറങ്ങിയ ‘സീതാകല്യാണ’മാണ് ജ്യോതിക ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. എന്നാൽ വർഷങ്ങൾക്ക് ഇങനെ ഒരു ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു , വളരെ ആവേശത്തിൽ തന്നെ ആണ് ഓരോ പ്രേക്ഷകരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,