കാട്ടിലെ ആനകൾ എല്ലാം നാട്ടിൽ ഇറങ്ങി വലിയ രീതിയിലുള്ള പ്രേഷങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാട്ടുകാർക്ക് റോഡിലൂടെ ഇറങ്ങി നടക്കാൻ കഴിയാത്ത സഥലങ്ങളും ഇപ്പോൾ നിരവധിയാണ്. ചിന്നക്കനാലുകാരുടെ പ്രധാന പ്രേശ്നമായി മാറിയ ആനയായിരുന്നു അരികൊമ്പൻ. അതി സാഹസികമായി ആനയെ പിടികൂടി പെരിയാർ വന മേഖലയിലേക്ക് വിടുകയും, പിന്നീട് അരികൊമ്പൻ തമിഴ്‌നാട്ടിലെ സാധാരണക്കാരായ കുറെ ജനങളുടെ സമാധാനം കളയുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്.
എന്നാൽ അത്തരത്തിൽ അപകടകരമായ രീതിയിൽ ഉള്ള പെരുമാറ്റം കാണിക്കുന്ന ആനകളെ വളരെ നാളുകളായി ബസ്സ് യാത്രക്കാരെ യും മറ്റ് വാഹനത്തിൽ യാത്ര ചെയ്യുന്നവരെയും ഭീഷണി പെടുത്തുന്നുമുണ്ട്. അത്തരം ചില സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത്.
ആനകളുടെ സ്വഭാവറും പെരുമാറ്റവും എപ്പോഴാണ് മാറുന്നതെന്ന് നമ്മൾ മനുഷ്യർക്ക് മുൻകൂട്ടി കാണാൻ സാധിക്കാറില്ല. കാട്ടാനകളുടെ ആവാസ വ്യവസ്ഥയായ വന മേഖല ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ വനം ഇല്ലാതായാൽ ആനകൾ നമ്മൾ മനുഷ്യർക്ക് നേരെ തന്നെ വരും. അവരുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കിയ മനുഷ്യരുടെ സമാധാനം കളയാൻ. ഇത്തരം ആനകൾ വരും ദിവസങ്ങളിൽ ഇനി എന്തെല്ലാം ചെയ്യും എന്ന് കണ്ടുതന്നെ അറിയണം. വീഡിയോ കണ്ടുനോക്കു..