ക്ഷേമ പെൻഷൻ 1600 വാങ്ങുന്നവർ ഇത് അറിയാതെ പോകല്ലേ

   
 

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ധന വകുപ്പ് അറിയിച്ചിരിക്കുന്നു. പെൻഷൻ ലഭിക്കാനായി വരുമാന സർട്ടിഫിക്കറ്റ് നെ അപേക്ഷ വെക്കുന്നവരും, സർക്കാർ ആവശ്യ പെട്ടിട്ട് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇനി യാതൊരു പ്രേശ്നവും ഇല്ലാതെ തന്നെ കൃത്യമായി പെൻഷൻ ലഭിക്കുന്നതാണ്. വിവാഹിതരായ മക്കളുടെ വരുമാനം ഇനി മുതൽ വരുമാന സർട്ടിഫിക്കറ്റ് ലേക്ക് കണക്കിലെടുക്കില്ല.

സർക്കാർ ജോലി ഉള്ളതോ മറ്റെന്തെങ്കിലും തരത്തിൽ ഉയർന്ന ജോലികൾ ഉള്ളതോ ആയ മക്കളുടെ വരുമാനം പെൻഷൻ ഗുണഭോക്താവിന്റെ വാർഷിക വരുമാന പരിധിയിലേക്ക് ഉൾപെടുത്തുന്നതല്ല. അതുകൊണ്ടുതന്നെ സാമൂഹ്യ ക്ഷേമ പെൻഷൻ കൂടുതൽ ആളുകളിലേക്ക് എത്തും. പെൻഷൻ പദ്ധതിയിലേക്ക് ചേരുന്നതിനായി പുതുതായി വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഈ നിയമത്തിന് അടിസ്ഥാനത്തിലായിരിക്കും പെൻഷൻ ലഭ്യമാവുക.

 

അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തിയിരുന്ന മാസ്റ്ററിങ് പ്രക്രിയ ജൂലൈ 31 വരെ നീട്ടിയിരിക്കുന്നതാണ്. അതിനുള്ളിൽ തന്നെ എല്ലാ ഉപഭോക്താക്കളും മാസ്റ്ററിങ് ചെയ്യേണ്ടതാണ്. കിടപ്പ് രോഗികളുടെയും ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെയും വീടുകളിലേക്ക് അക്ഷയ പ്രതിനിധി എത്തി മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *