മലൈക്കോട്ടൈ വാലിബന് ലിജോയുടെ വ്യക്തമായ പ്ലാനുകൾ

   
 

മലയാള സിനിമയിൽ സമീപകാലത്ത് ‘മലൈക്കോട്ടൈ വാലിബനോ’ളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോ തന്നെയാണ് അതിന് കാരണം. പ്രമേഷൻ മെറ്റീരിയലുകളിൽ നിന്നുതന്നെ വൻ പ്രതീക്ഷ നൽകിയ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷകളും കാത്തിരിപ്പുകളും വെറുതെ ആയില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മുൻപ് വന്ന വിഷ്വലുകളിൽ നിന്നും അധികമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് വൻ ട്രീറ്റ് ആണ് മോഹ​ൻലാലിന്റെ ശബ്ദത്തിലൂടെ ലഭിച്ചത്.

 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. കെജിഎഫ് കാന്തര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനങ്ങൾ ഒരുക്കിയ വിക്രം മോറാണ് മലൈക്കോട്ടൈ വാലിബനിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ടീസർ റിലീസ് ആയ ശേഷം നിരവധി ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത് , ടീസറിൽ വൻ പ്രതീക്ഷയാണ് മോഹൻലാലിനും. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത്, അതിനറെ ഒരു ദൃശ്യം ഈ ടീസറിൽ കാണാനാകും എന്നാണ് മോഹൻലാൽ പ്രതീക്ഷ പങ്കുവെച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *