സിനിമാപ്രേമികൾ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജിൻറെയും മോഹൻലാലിൻറെയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘മൂന്നാമത്തെ സംവിധാന സംരംഭം, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം’ എന്നു കുറിച്ചാണ് പൃഥ്വിരാജ് സുകുമാരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടത്. സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ . പോരാട്ട ഭൂമിയിൽ തോക്കുമേന്തി നിൽക്കുന്ന മോഹൻലാലിന്റെ പുറക് വശം ആണ് പോസ്റ്ററിൽ ഉള്ളത്.
ഒരു ഹോളിവുഡ് ടച്ച് കൊണ്ടുവന്ന പോസ്റ്റർ ആരാധകർ ഒന്നങ്കം ഏറ്റെടുത്തത് വളരെ വേഗത്തിൽ ആയിരുന്നു. എന്നാൽ ആവേശത്തോടൊപ്പം നിരാശയും പരിഭവവും സമ്മാനിച്ചിരിക്കുകയാണ് പോസ്റ്റർ. ഇതിന് പ്രധാന കാരണം എബ്രഹാം ഖുറേഷിയായുള്ള മോഹൻലാലിന്റെ ഫേസ് കാണിക്കാത്തതിലാണ്. ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്നിട്ട് നിരാശരാക്കിയല്ലോ എന്നും ഇവർ പറയുന്നു.എമ്പുരാൻ അടുത്ത സർപ്രൈസ് വരുന്നുണ്ടെന്ന് ലൂസിഫർ പോലെ തന്നെ വരും എന്ന് തന്നെ ആണ് പറയുന്നത് , സംവിധാനം ചെയ്ത ആദ്യ പടം തന്നെ 100 കോടി നേടിയ സംവിധായകന് അതിനപ്പുറം നേടാനാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു, മലയാള ഇന്റസ്‌ട്രിയുടെ ആദ്യത്തെ 500കോടി പടം വരാർ,ഇൻഡസ്ട്രിയോട പെരിയ പടം, ചരിത്രം തിരുത്തുന്നതും അയാൾ തന്നെ..ചരിത്രം കുറിക്കുന്നതും അയാൾ തന്നെ എന്നാണ് പ്രേക്ഷക കമന്റുകൾ , എന്നാൽ ഈ ചിത്രത്തിൽ ഇനി ഒട്ടനവധി സർപ്രൈസുകൾ ഉണ്ട് എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,