മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ ചിത്രം വരുന്നു

   
 

വീണ്ടും മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ വരുന്നു എന്നു റിപ്പോർട്ട് , മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രത്തെക്കുറിച്ച് ഇന്നും മറ്റ് പല ഭാഷകൾക്കും ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചു.
ട്വന്റി-ട്വന്റിക്ക് ശേഷം നിരവധി മൾട്ടി സ്റ്റാർ ചിത്രങ്ങൾ മലയാളത്തിലും പുറത്തിറങ്ങിയെങ്കിലും മോഹൻലാലും മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു ചിത്രവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ മലയാളത്തിലെ പ്രധാന താരങ്ങളെ അണിനിരത്തിയുള്ള സംരഭത്തിന് താരസംഘടനയായ അമ്മ ഉൾപ്പെടെ ആലോചന തുടങ്ങിയിരിക്കുന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

 

സിനിമയിൽ അല്ല, വെബ്ബ് സീരീസുകളിലാണ് പുതിയ പരീക്ഷണം. ട്വന്റി-20 സിനിമയുടെ മാതൃകയിൽ മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളെയും അണിനിരത്തി വെബ്സീരീസിനുള്ള ആലോചനയാണ് അമ്മയ്ക്കുള്ളത്. അജു വർഗീസ്, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കേരള ക്രൈം ഫയൽസിന് വലിയ സ്വീകാര്യതയായിരുന്നു ഒടിടിയിൽ ലഭിച്ചത്.പ്രമുഖരല്ലാത്ത സംവിധായകരുടെ സീരീസുകൾക്ക് ഷോ റണ്ണർമാരായി ജിത്തു ജോസഫിനെപ്പോലെയുള്ള മുതിർന്ന സംവിധായകരെ അവതരിപ്പിക്കാനും ഹോട്ട്സ്റ്റാറിന് പദ്ധതിയുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. ഒരു എപ്പിസോഡിന് നിശ്ചിത തുക ഒ ടി ടി പ്ലാറ്റ്ഫോമുകൾ നിർമാണം ഏറ്റെടുത്ത കമ്പനിക്കു നൽകുന്ന തരത്തിലാണ് സീരിസുകൾ തയ്യാറാകുന്നത്. എപ്പിസോഡുകളുടെ മൊത്തം എണ്ണം എടുത്ത് തുക മൊത്തമായും നൽകും.ഒടിടി മാത്രം ലക്ഷ്യം വെച്ച് സിനിമ ചെയ്യുന്നവരുമുണ്ട്. ഇത് വർധിച്ചതോടെ ശക്തമായ ഗുണനിലവാര പരിശോധനയും ഒടിടി മേഖലയിൽ ശക്തമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *