മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒരു കാര്യം തന്നെ ആണ് എന്നാൽ അത്തരത്തിൽ ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തിൽ മമ്മൂട്ടിയെന്ന മഹാനടൻ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമ്മൂട്ടി കാണിക്കുന്ന ആത്മാർത്ഥതയെ കുറിച്ച് പലപ്പോഴും സിനിമ രംഗത്തു നിന്നുള്ളവർ എടുത്തു പറയാറുണ്ട്.അഭിനയത്തിലും സൗണ്ട് മോഡുലേഷനിലും മാത്രമല്ല, പ്രാദേശിക ഭാഷകളെ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നതിലും പുതിയകാലത്തിന്റെ അഭിനേതാക്കൾക്ക് മമ്മൂട്ടി ഒരു ടെക്സ്റ്റ് ബുക്കാണ്. ഏത് നാട്ടിലായാലും അവിടുത്തുകാരനാകുന്ന മമ്മൂട്ടി എന്നാണ് സിനിമാലോകം മമ്മൂട്ടി കഥാപാത്രങ്ങളുടെ പെർഫെക്ഷനെ വിശേഷിപ്പിക്കാറുള്ളത്.
30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയത് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ ആ പരുവമെങ്കിലും ആയത്. ഇവിടെ ഒരു സിനിമ ചെയ്യാൻ നമുക്ക് 30 ദിവസം മതി. മദ്രാസിൽ ആയിരുന്നു അന്ന് ഞങ്ങൾ താമസം.അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശബളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി. മൂന്നു മണി മുതൽ നാലു മണിവരെ അവർ സമയം തരും. ഞാൻ പേടിച്ചിട്ട് മൂന്നര മണിക്ക് ചെല്ലും മൂന്നേമുക്കാൽ ആവുമ്പോ തിരിച്ചു പോരും.അവരു പറയുന്ന പ്രൊനൺസിയേഷൻ ഒന്നും എനിക്ക് വരില്ല. ആ കാലത്ത് ഞാൻ ഇംഗ്ലീഷ് പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷായിരുന്നു. അതൊക്കെ പോയി ഇപ്പോ ടച്ച് വിട്ടുപോയി എന്നാണ് മമ്മൂട്ടി പറയുന്നു