10 കോടി കടന്നു മമ്മൂട്ടിയുടെ കാതൽ

   
 

കൊച്ചി: തീർത്തും വ്യത്യസ്തമായ ചിത്രം എന്ന നിലയിൽ തീയറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കുകയാണ് മമ്മൂട്ടി നായകനായ കാതൽ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി ജ്യോതിക എന്നിവരുടെ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം കഥയുടെ കാതൽ കൊണ്ടും ഇപ്പോഴും കേരളത്തിൽ 150 ഓളം സ്ക്രീനുകളിൽ പ്രദർശനം തുടരുന്നുണ്ട്. കേരളത്തിൽ നിന്നും ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്സോഫീസിൽ നിന്നും കളക്ഷൻ 1.85 കോടിയാണ്. ഇതോടെ ഇന്ത്യയിൽ നിന്നും മൊത്തം കളക്ഷൻ 9.4 കോടിയായി. യുകെയിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്. ബാക്കി യൂറോപ്പിൽ 15 ലക്ഷവും നേടി. കാതലിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി ഇല്ലായിരുന്നു. ഒപ്പം ചിത്രം കാനഡയിൽ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ കണക്കുകൾ ലഭ്യമല്ല. അതായത് എല്ലാം ചേർത്ത് എട്ട് ദിവസത്തിൽ ചിത്രം 10.1 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയത്.

 

അതായത് അഞ്ച് കോടിക്ക് താഴെയാണ് കാതലിൻറെ ബജറ്റ് അതിനാൽ തന്നെ ചിത്രം വൻ ഹിറ്റ് എന്ന ഗണത്തിലേക്കാണ് ഈ കണക്കുകളിലൂടെ തന്നെ തെളിയുന്നത്. ഇപ്പോൾ ചിത്രം റിലീസ് ചെയ്ത് എട്ടുദിവസം പിന്നിടുമ്പോൾ ചിത്രത്തിൻറെ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. മോളിവുഡ് ബോക്സോഫീസ് ട്വിറ്റർ ഹാൻറിലിൽ വന്ന കണക്കുകൾ പ്രകാരം ആഗോള തലത്തിൽ ചിത്രം 10 കോടി കളക്ഷൻ നേടി എന്ന കണക്കുകൾ ആണ് പുറത്തു വരുന്നത് , മികച്ച പ്രതികരണവും പല പ്രമുഖരും ചിത്രം കണ്ടു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *