മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം രഞ്ജൻ പ്രമോദ് മമ്മൂട്ടി കൂട്ടുകെട്ടിൽ

   
 

മികച്ച ഒരു നിർമാണ കമ്പിനി ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി അതുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന പ്രൊഡക്ഷൻ ഹൗസായി മാറുകയാണ് മമ്മൂട്ടി കമ്പനി. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്നുമെത്തിയ ‘കാതൽ- ദി കോറും’ മികച്ച പ്രതികരണം നേടുകയാണ്. കലാമൂല്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്ത് അത് വിജയമാക്കുന്ന മമ്മൂട്ടിയേയും മമ്മൂട്ടി കമ്പനിയേയും അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടി കമ്പനി എന്നത് ഒരു ബ്രാൻഡായി മാറിയതും ഇതുവരെ റിലീസ് ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റായി മാറിയതിനും പിന്നിൽ നാലര പതിറ്റാണ്ടിലേറെ സിനിമയെ ജീവശ്വാസം പോലെ ചേർത്തുപിടിക്കുന്ന മമ്മൂട്ടിയിലെ സിനിമാക്കാരന്റെ മികവു തന്നെയാണ് പ്രകടമാവുന്നത്. എന്നാൽ ഇതുവരെ ഇറങ്ങിയ ചിത്രം വലിയ ഒരു വിജയം തന്നെ ആയിരിക്കുന്നു , എന്നാൽ ഇപ്പോൾ മമ്മൂട്ടി കമ്പിനിയുടെ ആറാമത്തെ ചിത്രത്തെ പ്രഖ്യാപിച്ചു എന്ന വാർത്തകൾ ആണ് വരുന്നത് ,

 

രഞ്ജൻ പ്രമോദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് ആറാമത്തെ ചിത്രം എന്നു പറയുന്നത് , രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഇതാദ്യമായാണ് മമ്മൂട്ടി നായകനാവുന്ന ചിത്രം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയശേഷം രഞ്ജൻ പ്രമോദിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. ചിത്രത്തിന്റെ രചനയും രഞ്ജൻ പ്രമോദിന്റേതാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. എന്നാൽ ഏറെ പ്രശംസകൾ നേടിയ സംവിധായകൻ ആണ് രഞ്ജൻ പ്രമോദ് , എന്നാൽ ഇങനെ ഒരു കൂട്ടുകെട്ടിൽ ഒരു ചിത്രം വളരെ അതികം പ്രതീക്ഷകൾ ആണ് വെക്കുന്നത് കുടുതലായി അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *