മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന റിപ്പോർട്ട് നമ്മൾ കണ്ടത് ആണ് എന്നാൽ ഇപ്പോൾ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നും പറയുന്നു . മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രം അടുത്ത വര്ഷം തിയേറ്ററിലെത്തുമെന്നാണ് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞത്.
ലൂസിഫറിന്റെ വിജയവും ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ എൻട്രിയൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥയായിരിക്കും രണ്ടാം ഭാഗമായ എമ്പുരാൻ പറയുക എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ൽ ആയിരുന്നു റിലീസ്. എന്നാൽ ആ ചിത്രം മികച്ച ഒരു കളക്ഷനും നേടിയിരുന്നു , ഋഷഭയുടെ ഷൂറിജിന് ശേഷം ആണ് മോഹൻലാൽ ലൂസിഫർ എന്ന ചിത്രത്തിന് മോഹൻലാൽ എത്തിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,