ഒരു ലോ ഹൈപ്പ് സിനിമയായ നേരിന് ആരാധകർ ഇത്രയും വലിയ കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് ഉണ്ടായിരുന്നത് , മോഹൻലാൽ നായകനായി റിലീസിനൊരുങ്ങിയ പുതിയ ചിത്രമാണ് നേര്. സംവിധാനം ജീത്തു ജോസഫാണ്. നേര് ഒരു കോർട് ഡ്രാമയായിരിക്കും. ജീത്തു ജോസഫിന്റെ നേരിന്റെ ഫാൻസ് ഷോയുടെ അപ്‍ഡേറ്റാണ് ആരാധകർ ചർച്ചയാക്കുന്നത്.മോഹൻലാൽ നായകനായി വലിയ ഹൈപ്പില്ലാതെയെത്തുന്ന ചിത്രമായ നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂർ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാർട്ട് ചെയ്‍തിരിക്കുന്നത്.മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം വൃഷഭയും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംവിധാനം നന്ദ കിഷോർ ആണ്. സഹ്‍റ എസ് ഖാൻ നായികയായുണ്ടാകും.
ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. റോഷൻ മെക, ഷനയ കപൂർ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ വൃഷഭ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ നേര് എന്ന ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ ഇരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,