മോഹൻലാൽ വലിബൻ ടീസർ വലിയ ചർച്ചയാവുന്നു ഗംഭീര ഹിറ്റിലേക്ക്

   
 

നീ കണ്ടതെല്ലാം പൊയ് … തീപ്പൊരിയായി മോഹൻലാൽ വലിബൻ ടീസർ ഗംഭീര ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം.ടീസർ പുറത്തെത്തി 24 മണിക്കൂർ തികയുന്നതിനു മുൻപ് തന്നെ ആര് മില്യണിൽ കൂടുതൽ കാഴ്ചക്കാരാണ് യുട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.മാത്രമല്ല യുട്യൂബിൽ ട്രെൻഡിങ്ങിലുമുണ്ട് . അതായത് പ്രേക്ഷകരുടെ ആകാംക്ഷകളും കാത്തിരിപ്പുകളും വെറുതെ ആയില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മുൻപ് വന്ന വിഷ്വലുകളിൽ നിന്നും അധികമായി ഒന്നുമില്ലെങ്കിലും ആരാധകർക്ക് വൻ ട്രീറ്റ് ആണ് മോഹ​ൻലാലിന്റെ ശബ്ദത്തിലൂടെ ലഭിച്ചത്. ആരാധകരുടെ കാത്തിരിപ്പിനവസാനം കുറിച്ചുകൊണ്ടാണ് മണലാരണ്യത്തിലെ മഹാ ഗുസ്തിക്കാരൻറെ വാഴ്ത്തുപാട്ടുകൾ പറഞ്ഞു കൊണ്ട് മലയ്‌ക്കോട്ടെ വാലിബൻ ടീസർ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് .

 

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ്. രണ്ട് ദിവസം മുൻപ് ടീസർ വരുന്നെന്ന് അറിഞ്ഞതുമുതൽ പ്രേക്ഷകർ ആഘോഷത്തിൽ ആയിരുന്നു. വൻ പ്രതീക്ഷയാണ് ടീസർ സമ്മാനിച്ചതെങ്കിലും കൂടുതൽ വിഷ്വൽസ് ആഡ് ചെയ്യാത്തത് നിരാശ ഉണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാൽ സസ്പെൻസ് നിലനിർത്തുന്നതാണ് നല്ലതെന്ന് പറയുന്നവരും മറുഭാഗത്തുണ്ട് . ഒരു വിശ്വാൽ പോലും കൂടുതലായി പുറത്തു വിടാത്തത് എന്തോ വമ്പൻ സംഭവം ഒരുങ്ങുന്നതിന്റെ ഭാഗമാണ് എന്നാണ് ഇവർ പറയുന്നത്. എന്തായാലും മലൈക്കോട്ടൈ വാലിബൻ പൂർണമായും ഒരു ലിജോ ജോസ് സിനിമയാണെന്നും മോഹൻലാലിന്റെ വൻ തിരിച്ചുവരവ് ആകുമെന്നും തന്നെയാണ് ടീസർ നൽകുന്ന പ്രതീക്ഷ. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയായി ആരാധക മനവും തിയേറ്ററുകളും നിറച്ചതിനുശേഷം മലയാള സിനിമയുടെ പ്രതീക്ഷക്കൊത്തുള്ള റിസൾട്ടുകൾ മോഹൻലാലിന് നല്കാൻ സാധിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾക്കുത്തരമായി തന്നെയാണ് വാലിബാനൊരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എൽജെപി സ്‌കൂളിലെത്തുമ്പോൾ ഉണ്ടാകേണ്ട സകല ഹൈപ്പുകളോടും കൂടി തന്നെയാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. ഒരർത്ഥത്തിൽ മോഹന്ലാലൈനപ്പുറം ലിജോയിലുള്ള പ്രതീക്ഷ കൂടിയാണത്. എന്നാൽ ഈ ടീസർ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *