മോഹൻലാലിന്റെ വാലിബൻ ലുക്ക് ശരിക്കും അതിശയിപ്പിക്കാൻ പോകുന്നത് , മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ യുവ സംവിധായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നെന്ന് കേൾക്കുമ്പോൾ തന്നെ ആവശേമാണ്. ആ ആവേശം തന്നെയാണ് വാലിബനിലേക്ക് മലയാളികളെ ആകർഷിച്ച ഘടകവും. ഇന്നുവരെ കാണാത്തൊരു മോഹൻലാലിനെ ആകും ലിജോ മലയാളികൾക്ക് സമ്മാനിക്കുക എന്ന് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്.
റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ഹരീഷ് പേരടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ രസകരമായ സംഭവം പറയുകയാണ് പേരടി. മോഹൻലാലിന്റെ വാലിബൻ ലുക്ക് കണ്ട് വാ പൊളിച്ചുനിന്നു പോയെന്ന് ഹരീഷ് പേരടി പറയുന്നു. കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണെന്നും ഹരീഷ് കുറിച്ചു. മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരിയിൽ തിയറ്ററിൽ എത്തും എന്നും പറയുന്നു , എന്നാൽ ഈ ചിത്രം മികച്ച ഒരു കാത്തിരിപ്പ് തന്നെ ആണ് ഓരോ പ്രേക്ഷകനും , വലിയ ഒരു ചിത്രം ആയിത്തന്നെ ആണ് ഒരുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,