ഈ മോഹൻലാൽ വീഡിയോ ആരാധകർ വൈറലാക്കി മാറ്റി പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ലഡാക്കിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ.’ രാജ്യത്തെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായ ലൈക്ക പ്രൊഡക്ഷൻസ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു കൗതുകം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എമ്പുരാൻ ഒരുങ്ങുന്നത്.
ഖുറേഷി അബ്റാമിനൊപ്പം നടത്തിയ മറ്റൊരു അത്ഭുതകരമായ യാത്ര, ഓരോ വഴിയും പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുകയും ഈ തെരുവുകളിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ ഹൃദയം ശുദ്ധമായ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് സമീർ ഹംസ കുറിച്ചത്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം 2023 ഒക്ടോബർ 5 മുതൽ ഷൂട്ടിങ് ആരംഭിക്കും. 2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന , എന്നാൽ ഈ ചിത്രം വലിയ ഒരു ക്യാൻവാസിൽ തന്നെ ആണ് ഒരുങ്ങുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,