പറശിനിക്കടവ് ക്ഷേത്രത്തിൽ മീനും കള്ളും വഴിപാട് നല്കുന്നത് എന്തിന് .

   
 

പറശിനിക്കടവ് ക്ഷേത്രത്തിൽ മീനും കള്ളും വഴിപാട് നല്കുന്നത് എന്തിന് .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഉള്ള ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌ ആണ് പറശിനിക്കടവ് എന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തങ്ങളുടെ ഏതൊരു പ്രശ്നവും ഇവിടെ പ്രതിഷ്ടയായ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ്ഈ ക്ഷേത്രത്തിൽ ഉള്ളത് . അതിനാൽ തന്നെയാണ് ഇത്ര അധികം ഭക്തരെ ഇവിടേക്ക് ആകർഷിച്ചത് . കേരളത്തിലെ ഏക മുത്തപ്പൻ ക്ഷേത്രമാണ് പറശിനിക്കടവ് ക്ഷേത്രം .

 

 

 

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ ചില പ്രത്യേക ദിവസങ്ങൾ ഒഴികെ ബാക്കി ഉള്ള എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്നു . ഈ ക്ഷേത്രത്തിലെ ഐതീഹം എന്തെന്നാൽ , ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോർക്കും മക്കൾ ഉണ്ടായിരുന്നില്ല . അതിനാൽ ഇവർ വളരെ അധികം ദുഃഖത്തിൽ ആയിരുന്നു . മാത്രമല്ല കുട്ടികൾ ഉണ്ടാക്കാനായി പല വഴിപാടുകളും ഇവർ ചെയ്തിരുന്നു . അങ്ങനെ ഒരിക്കൽ തന്റെ പ്രിയ ഭക്തയെ അനുഗ്രഹിക്കുകയും പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ് മുത്തപ്പനായി അറിയപ്പെടുന്നത് . തന്റെ ഭക്തരുടെ ഏതൊരു പ്രശ്നവും പരിഹരിക്കുന്ന സ്വാമിയാണ് പറശിനിക്കടവ് മുത്തപ്പൻ . തുടർന്നുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/jx2EeRPfMgk

Leave a Reply

Your email address will not be published. Required fields are marked *