താരഭാരമില്ലാതെ ആന്ധ്രയിലെ ആശ്രമത്തിൽ എത്തിയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ ആവുന്നു , ആത്മീയ വഴികളോടും അത്തരം വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് മോഹൻലാൽ. മോഹൻലാലിൻറെ യാത്രകളിൽ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യങ്ങളാവാറുണ്ട്. ഇപ്പോഴിതാ സിനിമാ തിരക്കുകൾക്കിടയിൽ അത്തരമൊരു സ്ഥലത്ത് കഴിഞ്ഞ ദിവസവും അദ്ദേഹം എത്തി. ആന്ധ്ര പ്രദേശിലെ കുർണൂലിൽ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹൻലാൽ എത്തിയത്. ആശ്രമത്തിൽ നിന്നുള്ള മോഹൻലാലിൻറെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാമിയോട് സംസാരിക്കുകയും മറ്റുള്ളവർക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന മോഹൻലാലിനെ ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ വർഷം അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം മോഹൻലാൽ സന്ദർശിച്ചതും രമാനന്ദിനൊപ്പം ആയിരുന്നു.
മലയാളത്തിലും മറ്റ് ഭാഷകളിലുമായി പല ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിൻറേതായി വരാനുണ്ട്. മലയാളത്തിൽ ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജാത്തു ജോസഫിൻറെ തന്നെ റാം, പൃഥ്വിരാജ് സുകുമാരൻറെ എമ്പുരാൻ, ജോഷിയുടെ റമ്പാൻ എന്നിവയ്ക്കൊപ്പം മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തിൽ മോഹൻലാലിൻറെ അപ്കമിംഗ് റിലീസുകളാണ്. പാൻ ഇന്ത്യൻ കന്നഡ ചിത്രം വൃഷഭയിലും മോഹൻലാൽ ആണ് നായകൻ. വിഷ്ണു മഞ്ചു നായകനാവുന്ന പാൻ ഇന്ത്യൻ കന്നഡ ചിത്രം കണ്ണപ്പയിൽ മോഹൻലാൽ അതിഥിതാരമായും എത്തുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ വീഡിയോ കാണുക,