പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് മാസം മിനിമം 100 രൂപ

   
 

നിക്ഷേപകർക്കിടയിൽ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് (Post Office Svings Account). ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഒരാൾക്ക് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫീസിൽ നൽകുന്ന സേവിങ്സ് പദ്ധതികളിൽ ഏറെ ജനപ്രിയമായത് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം ആണ്. ഓരോ മാസത്തിലും നിശ്ചിത തീയതിയിൽ കൃത്യമായ ഒരു തുക നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാം. 5 വർഷത്തേയ്ക്ക് തുടർച്ചയായി ഈ രീതിയിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച തുകയും ഒപ്പം പലിശയും ലഭിക്കും. സമ്പാദ്യ ശീലം വളർത്താൻ ഏറ്റവും മികച്ച ഡെപ്പോസിറ്റ് സ്‌കീം ആണിത്.

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളുടെ ചുമതല കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാൽ വകുപ്പിനാണ്. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസർവ് ബാങ്കാണ്.റിക്കറിംഗ് ഡെപോസിറ്റായി നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 100 രൂപയാണ്. ഒരാൾക്ക് 100 രൂപയുടെ മുകളിൽ എത്ര തുകയുടെ ആർ ഡി വേണമെങ്കിലും തുടങ്ങാവുന്നതാണ്. പ്രായപൂർത്തിയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും റിക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാം. അഞ്ചു വർഷമാണ് ഒരു റിക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി എങ്കിലും അത്യാവശ്യം വന്നാൽ മൂന്നുവർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ നിന്ന് നൽകുന്ന ഈ നിക്ഷേപ പദ്ധതി പ്രകാരം ഒരാൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ തന്നെയോ വിവിധ പോസ്റ്റ് ഓഫീസുകളിലായോ എത്ര എക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാവുന്നതാണ് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/174W8OpDCfw

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *