റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരിയിലെ 3 അറിയിപ്പെത്തി ഭാരത് അരി വിതരണം

   
 

റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരിയിലെ 3 അറിയിപ്പെത്തി ഭാരത് അരി വിതരണം അറിയിപ്പ് , പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ ഭാരത് അരി പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിൽ ആണ് ആശ്വാസമായി പുതിയ തീരുമാനം. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയിൽ വിൽക്കുന്നത്. ഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന പരിപാടിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ ആണ് ഭാരത് അരി ഔദ്യോഗികമായി പുറത്തിറക്കിയത്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി ഉപഭോക്താക്കൾക്ക് ഒരേ നിരക്കിൽ അരി വിതരണം ചെയ്തതിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് അരിയുടെ ചില്ലറ വില്പനയ്ക്കും കേന്ദ്രം തയ്യാറായത്.

സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ , കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികൾ വഴിയാണ് അരി വിതരണം ചെയ്യുന്നത്. എന്നാൽ പലയിടത്തും അരി വിതരണം ചെയ്തു തുടങ്ങി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/CJ4eMve1zVQ

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *