ആദികാലങ്ങളിൽ മാതൃദായക്കാരായ ദ്രാവിഡരുടെയും പിൽക്കാലത്ത് ശാക്തേയരുടെയും ഒടുവിൽ ഹിന്ദുക്കളുടെയും ആരാധനാമൂർത്തിയായി തീർന്ന മാതൃദൈവമാണ് ദുർഗ്ഗാ ഭഗവതി അഥവാ ദുർഗ്ഗാ പരമേശ്വരി. ഹൈന്ദവ വിശ്വാസപ്രകാരവും, ശക്തി സമ്പ്രദായ പ്രകാരവും ലോകമാതാവായ മഹാശക്തി എന്നാണ് ദുർഗ്ഗ അറിയപ്പെടുന്നത്. മറ്റെല്ലാ ദേവിമാരും ദുർഗ്ഗയുടെ വിവിധ ഭാവങ്ങളാണ് എന്നാണ് ശക്തി ഉപാസകരുടെ വിശ്വാസം. അതിനാൽ മഹാദേവി എന്ന് ദുർഗ്ഗ അറിയപ്പെടുന്നു. ആദിമൂല ഭഗവതിയായ ആദിപരാശക്തിയുടെ പ്രധാന ഭാവമായതിനാൽ ശക്തിസ്വരൂപിണിയാണ് ദുർഗ്ഗ എന്നാണ് സങ്കല്പം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി” എന്നീ മൂന്ന് പ്രധാനഭാവങ്ങളും ഭഗവതിക്കുണ്ട്.
കർമം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഈ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യം ആഗ്രഹിക്കുന്നവർ ഭഗവതിയെ ഭജിക്കണം എന്നാണ് വിശ്വാസം. ഭുവനേശ്വരി, മഹാമായ, പരമേശ്വരി, സർവേശ്വരി, ദുർഗ്ഗാ മന്ത്രംഉരുവിട്ടു തുടങ്ങുമ്പോൾ തന്നെ ദോഷങ്ങൾ മാറി ധനസൗഭാഗ്യം വന്നുതുടങ്ങും ഐശ്വര്യത്തിന്റെയും നേട്ടം തന്നെ ആയിരിക്കും ഇവർക്ക് വന്നു ചേരുന്നത് , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,