സലാറിന്റെ കിടിലൻ ട്രെയിലർ KGF കണക്ഷൻ ഇല്ലന്ന് സംവിധായകൻ എന്നാൽ നിഗൂഢതകൾ ഇങനെ

   
 

ആരാധകർ ആകാംക്ഷയുടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഫുമായി സലാറിന്റെ ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. പുതിയൊരു ലോകം തന്നെയാണ് ചിത്രത്തിനായി പ്രശാന്ത് നീൽ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഏറെ പ്രതികായയുടെ കാത്തിരുന്ന ചിത്രം തന്നെ ആണ് ഇത് ,വെള്ളിയാഴ്ച 7.19നാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന നടൻ പൃഥ്വിരാജിന് വലിയ റോളാണ് ഉള്ളതെന്ന് തെളിയിക്കുന്നതാണ് ട്രെയിലർ. കേരളത്തിൽ സലാർ വിതരണം ചെയ്യുക പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേവ എന്ന വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഡിസംബർ 22നാണ് ഇന്ത്യയിലെ റിലീസ്.

 

ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോർഡുമാണ്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ. മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ എന്നാൽ പ്രതീക്ഷകൾ ഏറെ വെക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *