മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചത്രം ആണ് ‘കണ്ണൂർ സ്ക്വാഡ്’ . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ചിത്രമെന്നതും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ കണ്ണൂർ സ്ക്വാഡിൽ പ്രേക്ഷകമനസ്സുകളിൽ ഇടം നേടി എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ , ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല. എന്നാൽ അവർക്ക് മുന്നിൽ എത്തുന്നത് ദുർഘടമായ ഒരു കേസും.മറ്റും ആണ് ഈ ചിത്രത്തിന്റെ പ്രമേയം , ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലർ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡിന്റെ വരവ് പ്രേക്ഷകരിൽ വലിയ ഒരു ആവേശം തന്നെ ഉണ്ടാക്കി എന്നും പറയുന്നു. കണ്ണൂർ സ്ക്വാഡ് മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്.
കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി എഎസ്ഐ ജോർജ് മാർട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളിൽ തരംസൃഷ്ടിക്കാനിറങ്ങുകയാണ്.പൊലീസുകാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള നിരവധി കുറ്റാന്വേഷണ ചിത്രങ്ങൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. പലപ്പോഴും വലിയ ഹീറോ പരിവേഷത്തോടെയോ അങ്ങേയറ്റം അതിശയോക്തി തോന്നിപ്പിക്കുന്ന തരത്തിലോ ഒക്കെയാണ് അത്തരം ചിത്രങ്ങൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇപ്പോൾ തിയേറ്ററിൽ നിന്നും ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , തിയറ്ററിലെ ആദ്യപ്രതികരണം കണ്ട് കണ്ണ്നിറഞ്ഞ് കണ്ണൂർ സ്ക്വാഡ് സിനിമയുടെ തിരക്കഥകൃത് റോണി ഡേവിഡ് മാധ്യമങ്ങളോടെ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സന്തോഷകനിരോടെ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ചിത്രം മികച്ച പ്രതികരണം ആയി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു ,