മോഹൻലാൽ ജോഷി ചിത്രം നമ്മൾ എല്ലാവരും കണ്ടിട്ടുള്ളത് ആണ് എന്നാൽ അത്തരത്തിൽ ഒരു കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം വര്ഷങ്ങള്ക്ക് ശേഷം ഒരുങ്ങാൻ പോവുന്നു എന്നത് വളരെ വലിയ ഒരു കാര്യം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു ചിത്രം വീണ്ടും ഒരുങ്ങാൻ പോവുന്നതിന്റെ ആവേശത്തിൽ ആണ് എല്ലാവരും ,ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം മോഹൻലാൽ-ജോഷി ചിത്രം റമ്പാന്റെ പ്രഖ്യാപനം ഉണ്ടായത്. ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റ് താരങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോൾ പുറത്ത് വരുന്ന ഏറ്റുവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ഒരു ബോളിവുഡ് താരം വില്ലനായി എത്തുമെന്നാണ്. ബോളിവുഡ് താരം സോനു സൂദ് റമ്പാനിൽ വില്ലനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സിനിമയുടെ നിർമാതാക്കൾ അറിയിച്ചിട്ടില്ല. ഒരു ഗെയിം ചേഞ്ചിനാകും പ്രേക്ഷകർ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. കാലത്തിനൊത്ത് അപ്ഡേറ്റ് ആകുന്ന സംവിധായകൻ എന്ന നിലയിൽ ജോഷി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് എന്തായാലും ചെറുതൊന്നുമായിരിക്കില്ലെന്ന് അനുമാനിക്കാം. എന്നാൽ ഈ ചിത്രം 2025 ൽ ആയിരിക്കും റിലീസ് ചെയുക എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,